Times Kerala

നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഗായികയുടെ കഥ സിനിമയാകുന്നു..; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്.!

 
നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഗായികയുടെ കഥ സിനിമയാകുന്നു..; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്.!

കറുപ്പ് നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ കഥ സിനിമയാകുന്നു. ‘കറുത്ത ഭൂമി’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ഉള്ളം’ എന്ന വെബ് സീരിസിന് ശേഷം ആയില്യന്‍ കരുണാകരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

99 കെ തിയേറ്റേഴ്‌സിന്റെ ബാനറില്‍ വൈശാഖ് ആണ് നിര്‍മ്മിക്കുന്നത്. മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ സര്‍വദാ ദാസ് ആണ് നായിക. ഒരു ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

 

Related Topics

Share this story