Times Kerala

സൗദിയിലും ഒമാനിലും വിദേശികളുടെ എണ്ണം കുറയുന്നു.!

 
സൗദിയിലും ഒമാനിലും വിദേശികളുടെ എണ്ണം കുറയുന്നു.!

ഒമാനിൽ 9 മാസത്തിനിടെ വിദേശികളുടെ എണ്ണത്തിൽ 16.4% കുറവ്. ഇന്ത്യക്കാരടക്കം 263392 വിദേശികൾ ഇക്കഴിഞ്ഞ മാസങ്ങളിൽ രാജ്യം വിട്ടതാണ് റിപ്പോർട്ട്. ഇന്ത്യക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ കുറവ് 20.5%. സ്വദേശിവത്ക്കരണം ഊർജ്ജിതമാക്കിയതോടെയാണ്
വിദേശികൾ കുറഞ്ഞത്.

അതിനിടെ സൗദിയിൽ ജൂലൈ, ഓഗസ്റ്റ് ,സെപ്റ്റംബർ മാസങ്ങളിൽ മാത്രം മലയാളികളടക്കം 2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ നാല് ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു.

Related Topics

Share this story