Times Kerala

വരവീണാ വാദിനീ…പിന്നണി ഗായിക പി .വി .പ്രീത പാടിയ ദേവീഗീതം ശ്രദ്ധേയമാകുന്നു

 
വരവീണാ വാദിനീ…പിന്നണി ഗായിക പി .വി .പ്രീത പാടിയ ദേവീഗീതം ശ്രദ്ധേയമാകുന്നു

ഫ്രണ്ട്സ് മീഡിയ ക്രീയേഷന്സിന്റെ ബാനറിൽ പിന്നണി ഗായിക പി .വി .പ്രീത പാടിയ ദേവീഗീതം ശ്രദ്ധേയമാകുന്നു ..ഡോ .അബ്ദുൾ നിസാറി ന്റെ വരികൾക്ക് ജയകുമാർ ആദിനാട് സംഗീതം നൽകിയ ഈ ഗാനം പി.വി.പ്രീത അതീവ ഹൃദ്യമായി ആലപിച്ചിരിക്കുന്നു . മുഖാരി എന്ന രാഗത്തെ അടിസ്ഥാനമാക്കി ഭക്തിയുടെ നിറവിൽ ചിട്ടപ്പെടുത്തിയ ഈ സരസ്വതീ സ്തുതി ഈ നവരാത്രികാലത്ത് ശ്രോതാക്കളുടെ ഹൃദയത്തിൽ തേൻമഴ പൊഴിക്കും എന്നതിൽ സംശയമില്ല.!

മുൻപ് ശ്രദ്ധേയമായ പല ആൽബങ്ങളും നിസാർ -ജയകുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുണ്ട്. പന്തളം ബാലൻ, രവിശങ്കർ , അൻവർ സാദത്ത് , മണക്കാട് ഗോപൻ , രാജീവ് കോടമ്പള്ളി , പി വി പ്രീത , അപർണ്ണ സുരേഷ്, ഗായത്രി വിനോദ് തുടങ്ങിയ പ്രശസ്ത ഗായക നിര ഈ കൂട്ടുകെട്ടിന്റെ ഗാനങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമായിട്ടുണ്ട്. ഡോ .നിസാർ , ഡോ. ചേരാവള്ളി ശശി, ഗോപകുമാർ വടക്കുംതല , കെ .ജി .സുഭാഷ്കുമാർ, സജു ജോർജ് തുടങ്ങിയവരുടെ രചനയിൽ പുതിയ ആൽബങ്ങളുടെ പ്രവർത്തങ്ങളിലാണ് സംഗീത സംവിധായകൻ ജയകുമാർ ആദിനാട് . അവയും ശ്രോതാക്കൾക്ക് ഹൃദ്യമായ ഗാനങ്ങൾ സമ്മാനിക്കും എന്ന് പ്രത്യാശിക്കാം!

Related Topics

Share this story