Nature

കുണ്ടറയില്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യു‌വതിയുടെ ഭര്‍ത്താവും ജീവനൊടുക്കി

കൊല്ലം: കുണ്ടറയില്‍ കുഞ്ഞുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്ത യു‌വതിയുടെ ഭര്‍ത്താവും ജീവനൊടുക്കിയ നിലയിൽ . കുണ്ടറ വെളളിമണ്‍ സ്വദേശി സിജുവിനെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ഇന്നലെയാണ് രണ്ടുവയസുകാരന്‍ ആദിയുമായി ഭാര്യ രാഖി കായലില്‍ ചാടി ആത്മഹത്യ ചെയ്തത് .

വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു . ഉച്ചയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത് . സിജു മദ്യപിച്ച്‌ ബഹളം വയ്‌ക്കുന്ന അളായിരുന്നുവെന്ന് ഇന്നലെ തന്നെ ജനപ്രതിനിധികളില്‍ നിന്നടക്കം ആരോപണമുയര്‍ന്നിരുന്നു. സിജു ഒളിവിലായിരുന്നുവെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നുമായിരുന്നു പൊലീസ് പറഞ്ഞത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.