Nature

മദ്യലഹരിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു

വയനാട് : വടുവഞ്ചാലില്‍ മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു . വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത്കൊല്ലി പണിയ കോളനിയിലെ സീനയാണ് ഭര്‍ത്താവ് വിജയിന്റെ അടിയേറ്റ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു .

മദ്യപാനമാണ് ഈ കുരുന്നുകളെ തനിച്ചാക്കിയത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബം . സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു വിജയ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുക്കം സീനയുടെ കൊലപാതകത്തില്‍ കലാശിച്ചത് .

വാക്കേറ്റത്തിനിടെ വിജയ് ഭാര്യയെ മര്‍ദിച്ചു . സീനയുടെ തല വീടിന്റെ ചുമരില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പോകും വഴി സീന മരിച്ചു .

അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിജയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . ഇരട്ടകുട്ടികളടക്കം നാല് പെണ്‍കുഞ്ഞുങ്ങളാണ് ഇവർക്കുള്ളത് . കുട്ടികളുടെ സംരക്ഷണ ചുമതല ചൈല്‍ഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.