Nature

പാണ്ടിക്കാട് സ്വദേശിനി കൊവിഡ് ബാധിച്ച്‌ മരിച്ചു

മലപ്പുറം : കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന പാണ്ടിക്കാട് സ്വദേശിനി മരിച്ചു . പാണ്ടിക്കാട് വണ്ടൂര്‍ റോഡില്‍ എംഇഎസ് ആശുപത്രിക്ക് സമീപത്തെ വലിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്‌ കോയ കുട്ടി തങ്ങളുടെ മകളും പൂക്കോട്ടുംപാടം തറമ്മല്‍ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങളുടെ ഭാര്യയുമായ ആയിശ ബീവി (85) യാണ് മരിച്ചത് .

കൊവിഡ് ബാധിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇവർ . തിങ്കളാഴ്ച്ച അര്‍ധരാത്രിയില്‍ ആയിരുന്നു മരണം. മക്കള്‍: ഉമ്മുസല്‍മ ബീവി, ജമീല ബീവി. മരുമക്കള്‍: ഒറ്റകത്ത് ചെറുകുഞ്ഞിക്കോയ തങ്ങള്‍ (പൂക്കോട്ടുംപാടം), ഖാസിയാരകത്ത് പൂക്കോയ തങ്ങള്‍ (മമ്ബാട്).

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.