Nature

കർണാടകത്തിൽ കനത്തമഴ;700-ഓളം വീടുകളിൽ നാശനഷ്ടമുണ്ടായി

ബെംഗളൂരു : ബെംഗളൂരുവിലും വടക്കൻ കർണാടകത്തിലെ ജില്ലകളിലും കനത്ത മഴ. മഴമൂലം നാശനഷ്ടങ്ങളാണ് ഉണ്ടായത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നു . വീടുനഷ്ടപ്പെട്ടവരെ പുനരധിവാസകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ് . നഗരത്തിന്റെ പലഭാഗങ്ങളിലായി 700-ഓളം വീടുകളിൽ നാശനഷ്ടമുണ്ടായി .

ബെംഗളൂരുവിൽ ഒട്ടേറെവീടുകളിൽ വെള്ളംകയറിയത് വൃത്തിയാക്കിവരുന്നതേയുള്ളൂ. വീടിനകത്തേക്ക് കയറിയ മലിനജലം നീക്കുന്നതിനിടെ വീണ്ടും വെള്ളം ഒലിച്ചുകയറുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഒട്ടേറെ വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും മറ്റുരേഖകളും നശിച്ചു . റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമുകളിലേക്കും മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. സംസ്ഥാനത്തെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ കേന്ദ്രസർക്കാരിനോട് 10,000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.