Nature

കെഎസ്‌ആര്‍ടിസിയ്ക്ക് പുതിയ പാക്കേജ് തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം പൊതുഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് .അതുകൊണ്ട് തന്നെ കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗതാഗതം നിര്‍ത്തി വച്ചിരുന്നുവെങ്കിലും ഇപ്പോഴും സാധാരണ നിലയിലേയ്ക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചെത്തിയിട്ടില്ല.

പ്രതിസന്ധികള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്കായി പുതിയ പാക്കേജ് ഒരുക്കുന്നത് . എം പാനലുകാരെ പിരിച്ചുവിടില്ലെന്നും സ്ഥിരം ജീവനക്കാര്‍ക്ക് 1500 രൂപ ഇടക്കാലാശ്വാസം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് . കഴിഞ്ഞ രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെഎസ്‌ആര്‍ടിസിക്ക് നല്‍കുകയുണ്ടായി . നടപ്പു വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്ബത്തിക സഹായം 2000 കോടി രൂപയിലേറെ വരും . ആകെ 4160 കോടി രൂപ കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്‌ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടി രൂപ മാത്രമാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.