Times Kerala

ജോലിയിൽ ശ്രദ്ധിക്കുക :അത് വിട്ടു പ്രശസ്തി നേടാൻ ശ്രമിക്കരുത് 

 
ജോലിയിൽ ശ്രദ്ധിക്കുക :അത് വിട്ടു പ്രശസ്തി നേടാൻ ശ്രമിക്കരുത് 

 

ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ജോലിയിൽ ശ്രദ്ധിക്കുകയല്ല മറിച്ച് സ്വയം പ്രശസ്തി നേടാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസാഫിർപൂരിലെ സക്ര വിധാൻ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നിതിഷ് കുമാർ.

സ്വന്തം കടമകൾ നിർവ്വഹിക്കുന്നതിനാണ് എന്നും താത്പര്യപ്പെടുന്നത്. അല്ലാതെ സ്വയം പ്രശസ്തി നേടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. പ്രസ്താവനകൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റാനാണ് പലരും താത്പര്യപ്പെടുന്നത്. എന്നാൽ മുൻപ് ഉണ്ടായിരുന്ന അവസ്ഥ എന്താണെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ജനങ്ങൾ കണ്ടു മനസിലാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Related Topics

Share this story