Times Kerala

 ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുമായി ജിയോ 

 
 ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുമായി ജിയോ 

 

ഗെയിമിംഗ് പ്രേമികള്‍ക്കായി ‘ഫ്രീ ഫയര്‍ ഇ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ്’ നടത്തുകയാണ് ജിയോ. ജിയോമാര്‍ട്ട് ഗെയിമത്തോണ്‍ എന്നാണ് ടൂര്‍ണമെന്റിന് പേരിട്ടിരിക്കുന്നത്. ജിയോ ഗെയിം പ്ലാറ്റ്‌ഫോമിന് കീഴിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

 

ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്‌സിനൊപ്പം കഴിഞ്ഞ വര്‍ഷമാണ് ജിയോ ഗെയിംസ് അവതരിപ്പിച്ചത്. നിലവില്‍ ആപ്ലിക്കേഷന്റെ ബീറ്റാ വേര്‍ഷന്‍ മാത്രമേ തയാറായിട്ടുള്ളൂ. അഞ്ച് മില്ല്യണ്‍ ഡൗണ്‍ലോഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ആപ്ലിക്കേഷനുണ്ട്.ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെയാണ് ഫ്രീ ഫയര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

യൂട്യൂബിലും ജിയോ ടിവിയിലും ഇതിന്റെ ലൈവ് ബ്രോഡ്കാസ്റ്റുണ്ടാകും. വിജയിക്കുന്ന ടീമിന് 25,000 രൂപ സമ്മാനമായി ലഭിക്കും. റണ്ണര്‍ അപ്പിന് 12,000 രൂപയും മോസ്റ്റ് വാല്യൂവബിള്‍ പ്ലെയറിന് 1,000 രൂപയും ലഭിക്കും. തുക കളിക്കാരുടെ ജിയോമാര്‍ട്ട് വാലറ്റിലേക്കായിരിക്കും ലഭിക്കുക.

Related Topics

Share this story