Times Kerala

മൂന്ന് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

 
മൂന്ന് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

കുട്ടികള്‍ക്കായുള്ള മൂന്ന് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൗണ്ടബിലിറ്റി കൗണ്‍സിലിന്റെ (ഐഡിഎസി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. Princess Salon, Number Coloring, and Cats & Cosplay എന്നിവയാണ് ഗൂഗിള്‍ നീക്കം ചെയ്ത മൂന്ന് ആപ്ലിക്കേഷനുകള്‍.20 മില്ല്യണിലധികം ഡൗണ്‍ലോഡുകളുള്ള ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായും ആപ്ലിക്കേഷനുകള്‍ പോളിസില്‍ ലംഘിച്ചതായി കണ്ടെത്തിയെന്നും അതിനാലാണ് നടപടിയെടുത്തതെന്നും ഗൂഗിള്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Related Topics

Share this story