Times Kerala

യുഎഇയിൽ  1,111 പേര്‍ക്ക് കൂടി കോവിഡ്

 
യുഎഇയിൽ  1,111 പേര്‍ക്ക് കൂടി കോവിഡ്

 

അബുദാബി : യുഎഇയിൽ തിങ്കളാഴ്ച്ച 1,111 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126,234ഉം, മരണസംഖ്യ 480ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1819പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 120,750 ആയി ഉയർന്നു. നിലവില്‍ 5,004 പേര്‍ ചികിത്സയിലാണ്.

85,093 പരിശോധനകള്‍ കൂടി പുതുതായി നടത്തിയെന്നും . ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12.5 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Topics

Share this story