Times Kerala

ഒമാനിൽ 422പേർക്ക് കൂടി കോവിഡ്

 
ഒമാനിൽ 422പേർക്ക് കൂടി കോവിഡ്

ഒമാനിൽ 422പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 16മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,354ഉം, മരണസംഖ്യ 1,190ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 390 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 99,668ആയി ഉയർന്നു. 87.9 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 439പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Topics

Share this story