Nature

റെസ്‌റ്റോറന്റിൽ താനും കുടുംബവും വംശീയ അധിക്ഷേപത്തിന് ഇരയായി; പരാതിയുമായി കുമാരമംഗലം ബിർലയുടെ മകൾ അനന്യ

ന്യൂയോർക്ക്: അമേരിക്കയിലെ റെസ്‌റ്റോറന്റിൽ താനും കുടുംബവും വംശീയ അധിക്ഷേപത്തിന് ഇരയായതായി ആദിത്യാ ബിർലാ ഗ്രൂപ്പിന്റെ ചെയർമാൻ കുമാരമംഗലം ബിർളയുടെ മകൾ അനന്യ. തന്നെയും കുടുംബത്തെയും കാലിഫോർണിയയിലെ റസ്‌റ്റോറന്റ് വംശീയമായി അധിക്ഷേപിച്ചെന്നാണ് അനന്യ ബിർലയുടെ ആരോപണം. ഇറ്റാലിയൻ- അമേരിക്കൻ റെസ്‌റ്റോറന്റായ സ്‌കോപ റെസ്റ്റോറന്റിനെതിരെയാണ് അനന്യയുടെ പരാതി.

റെസ്‌റ്റോറന്റിൽ മൂന്ന് മണിക്കൂറോളം ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വന്നെന്നും റെസ്‌റ്റോറന്റിലെ പരിചാരകൻ ജോഷ്വാ സിൽവർമാൻ തന്റെ അമ്മ നീരജ ബിർലയോട് മോശമായി പെരുമാറിയെന്നും വംശീയ അധിക്ഷേപം നടത്തിയെന്നും അനന്യ ആരോപിക്കുന്നു. അന്റോണിയോ ലൊഫാസോയാണ് സ്‌കോപാ റെസ്റ്റോറന്റിന്റെ ഉടമസ്ഥൻ. റെസ്റ്റോറന്റിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് നീരജ ബിർലയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.