Nature

ഇനി ഖാദി പാദരക്ഷകളും വിപണിയിൽ; വില 1,100 രൂപ മുതൽ

ന്യൂഡൽഹി: ഖാദി വ്യവസായ മേഖലയിൽ പുത്തൻ ചുവടുവെപ്പ്. ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ രൂപകൽപ്പന ചെയ്ത ഖാദി ഫാബ്രിക് പാദരക്ഷകൾ പുറത്തിറക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഖാദി ഫാബ്രിക് പാദരക്ഷകൾ പുറത്തിറക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രൂപകൽപ്പന ചെയ്ത പാദരക്ഷകളാണ് പുറത്തിറക്കിയിരിക്കുന്നത്.

വ്യത്യസ്ത ഡിസൈനുകളിൽ രൂപകൽപ്പന ചെയ്ത ഖാദി പാദരക്ഷകൾ ഇനി വിപണിയിൽ ലഭിക്കും. 15 വ്യത്യസ്ത ഡിസൈനിലുള്ള സ്ത്രീകളുടെ പാദരക്ഷകളും പുരുഷന്മാർക്കായി 10 വ്യത്യസ്ത ഡിസൈനുകളും പുറത്തിറക്കിയിട്ടുണ്ട്. ബനാറസി സിൽക്ക്, ഗുജറാത്തിലെ പട്ടോള സിൽക്ക്, ബിഹാറിലെ മധുബനി പ്രിന്റഡ് സിൽക്ക്, കോട്ടൻ ഫാബ്രിക്കുകൾ എന്നിവയാൽ നിർമ്മിച്ച പാദരക്ഷകൾ വളരെ ഭംഗിയുള്ളതും ട്രെൻഡിംഗുമാണ്.

വ്യത്യസ്ത ഡിസൈനുകളിലും നിറങ്ങളിലും ലഭ്യമായ പാദരക്ഷകൾക്ക് 1100 രൂപ മുതൽ 3300 രൂപ വരെയാണ് വില. ഖാദി പാദരക്ഷകളുടെ വിൽപ്പനയ്ക്കായുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനവും നിതിൻ ഗഡ്കരി നിർവ്വഹിച്ചു. www.khadiindia.gov.in എന്ന വെബ്‌സൈറ്റിലൂടെ ഖാദി ചെരുപ്പുകൾ ഓർഡർ ചെയ്യാം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.