Nature

‘മുന്നാക്ക സംവരണം ആരുടേയും അവകാശം ഹനിക്കുന്നതല്ല, നടപ്പാക്കിയത് രാജ്യമാകെ ബാധകമായ നിയമം’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള തീരുമാനം ഒരു വിഭാഗത്തിന്റെയും അവകാശം ഹനിക്കുന്നതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സംവരണം നിലവിലെ സംവരണത്തെ ബാധിക്കില്ല.

“പാര്‍ലമെന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. രാജ്യത്താകെ ബാധകമായ നിയമമാണിത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ ഈ യാഥാർഥ്യത്തെ ഉള്‍ക്കൊള്ളണം. നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ല. നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്ക് അതേ ആനുകൂല്യം തുടരുന്നുണ്ട്. ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ സംവരണ ആനുകൂല്യത്തേയും ഇല്ലാതാക്കുകയുമില്ല. മറിച്ച് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പാക്കാനും പുതിയ മേഖലകളിൽ അവർക്ക് പ്രാതിനിധ്യം നൽകാനുമാണ് സർക്കാർ ശ്രമിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്.” – മുഖ്യമന്ത്രി വിശദീകരിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.