Nature

ഒളിച്ചോടാൻ വിസമ്മതിച്ച 15 കാരിയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

ലക്‌നൗ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മുസ്ലീം യുവാവ് കഴുത്തു ഞെരിച്ചു കൊന്നു. സംഭവത്തിൽ പ്രതി ഇർഫാനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം.
പെൺകുട്ടി ഒളിച്ചോടാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇർഫാനും 15 കാരിയായ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നതായി പോലീസ് പറയുന്നു.

ഒക്ടോബർ 19 ന് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ഇർഫാൻ ഒളിച്ചോടാമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, പെൺകുട്ടി വിസമ്മതിച്ചു. കൂടുതൽ നിർബന്ധിച്ചെങ്കിലും സമ്മതമല്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ ഇർഫാൻ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം ഇർഫാൻ വയലിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

പിറ്റേന്ന് രാവിലെ മൃതദേഹം കണ്ട നാട്ടുകാരാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇർഫാനെ അറസ്റ്റ് ചെയ്തത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.