Nature

പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യം; മുന്നാക്കസംവരണത്തില്‍ സര്‍ക്കാരിന് പിഴവുപറ്റി

മുന്നാക്കസംവരണത്തില്‍ സര്‍ക്കാരിന് പിഴവുപറ്റിയെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. യോജിച്ച പ്രക്ഷോഭം ആലോചനയ്ക്ക് ശേഷം മാത്രം. ആനുകൂല്യം മുന്നാക്കവിഭാഗത്തിലെ പാവപ്പെട്ടവർക്ക് നൽകുന്നതിൽ തെറ്റില്ല. അത് അഞ്ചു ശതമാനം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മുന്നാക്കസംവരണത്തിന് മുന്‍കാലപ്രാബല്യം ആവശ്യപ്പെട്ട് എന്‍.എസ്.എസ്. ജനുവരി മൂന്ന് മുതല്‍ പ്രാബല്യം വേണം. ജനുവരി മൂന്നു മുതലുളള നിയമനങ്ങള്‍ പുനഃക്രമീകരിക്കണം. ഇക്കാലയളവില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്നും എന്‍.എസ്.എസ്.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.