Times Kerala

വോട്ടെണ്ണല്‍; സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷ

 
വോട്ടെണ്ണല്‍; സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാനൊരുക്കിയിട്ടുള്ളത്. 22,640 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിക്കും. കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കും.എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കും.

Related Topics

Share this story