Nature

തൊടുപുഴയിൽ കോവിഡ് ബാധിച്ച് എ.എസ്.ഐ മരിച്ചു

കോട്ടയം: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . തൊടുപുഴ എ.എസ്.ഐ. സി.കെ.രാജുവാണ് (55) ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത് .

തൊടുപുഴയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍, പ്രമേഹരോഗിയായ ഇദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അന്ത്യം. ഭാര്യ. മക്കള്‍: നവനീത്, മാളവിക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.