Nature

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ 480 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 479 പേർക്കും രോ​ഗം സ​ന്പ​ര്‍​ക്ക​ത്തി​ലൂടെ 

തു​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഇന്ന് 480 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥീ​രി​ക​രി​ച്ചു . 723 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 34,832 ആ​ണ്. 24,590 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9940 ആ​ണ്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 115 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

ജി​ല്ല​യി​ല്‍ സ​ന്പ​ര്‍​ക്കം വ​ഴി 479 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ആ​റ് കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​ന്പ​ര്‍​ക്ക ക്ല​സ്റ്റ​റു​ക​ള്‍: സെ​ന്‍റ്ട്ര​ല്‍ പ്രി​സ​ന്‍ ആ​ന്‍റ് ക​റ​ക്ഷ​ന്‍ ഹോം ​ക്ല​സ്റ്റ​ര്‍ വി​യ്യൂ​ര്‍6, അ​ശ്വി​നി ഹോ​സ്പി​റ്റ​ല്‍ ക്ല​സ്റ്റ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍2, ജൂ​ബി​ലി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ ക്ല​സ്റ്റ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍1. മ​റ്റു സ​ന്പ​ര്‍​ക്ക കേ​സു​ക​ള്‍: 462. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ 2, വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍ 1.

രോ​ഗ ബാ​ധി​ത​രി​ല്‍ 60 വ​യ​സി​നു​മു​ക​ളി​ല്‍ 45 പു​രു​ഷ​ന്‍​മാ​രും 25 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 17 ആ​ണ്‍​കു​ട്ടി​ക​ളും 14 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

തി​ങ്ക​ളാ​ഴ്ച 1013 പേ​ര്‍ പു​തി​യ​താ​യി ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ല്‍ 329 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 684 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. തി​ങ്ക​ളാ​ഴ്ച മൊ​ത്തം 3885 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. ഇ​തി​ല്‍ 2585 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യും 1172 പേ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും, 128 പേ​ര്‍​ക്ക് ട്രു​നാ​റ്റ് /സി​ബി​നാ​റ്റ് പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 2,67,039 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.