Times Kerala

ചരസുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

 
ചരസുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

ആലപ്പുഴ: ചരസുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പ്രതിയുടെ അമ്മൂമ്മയുടെ വീടായ മണ്ണഞ്ചേരി ചിയാംവെളിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ആര്യാട് സ്വദേശി ജയകൃഷ്ണ (21) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ഏഴ് ഗ്രാം ചരസ് പിടിച്ചെടുത്തു.ഹിമാചല്‍ പ്രദേശിലെ കുളു, മണാലി, കസോള എന്നിവിടങ്ങളില്‍ നിന്നാണ് ചരസ് കൊണ്ടുവരുന്നത്. എക്‌സൈസ് അന്വേഷിക്കുന്നതായി വിവരമറിഞ്ഞ പ്രതി ഹിമാചല്‍ പ്രദേശിലേക്ക് കടക്കുകയായിരുന്നു. നാട്ടില്‍ തിരികെയെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് പ്രതിയെ പിടികൂടുകയായിരുന്നു.

Related Topics

Share this story