Nature

Nature

ഡൽഹി നഗരത്തിലെ മലിനീകരണം കുറക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ മലിനീകരണം കുറക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. നാലോ അഞ്ചോ ദിവസത്തിനകം നിയമത്തിന്റെ ഡ്രാഫ്​റ്റ്​ കോടതിയിൽ സമർപ്പിക്കുമെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

കേന്ദ്രസർക്കാറിന്റെ  ഉറപ്പിനെ തുടർന്ന് ഡൽഹിയിലെ മലിനീകരണത്തിന്​ കാരണമാവുന്ന പഞ്ചാബിലേയും ഹരിയാനയിലേയും വൈക്കോൽ കത്തിക്കുന്നത്​ പരിശോധിക്കാൻ നിയോഗിച്ച കമ്മീഷനെ സുപ്രീംകോടതി പിൻവലിച്ചു.

വൈക്കോൽ കത്തിക്കുന്നത്​ പരിശോധിക്കാൻ വിരമിച്ച ജഡ്​ജ്​ ജസ്​റ്റിസ്​ മദൻ.ബി.ലോകൂറിനെ അധ്യക്ഷനാക്കി ഏകാംഗ കമീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. പഞ്ചാബ്​, ഹരിയാന, യുപി എന്നിവടങ്ങളിൽ വൈക്കോൽ കത്തിക്കുന്നുണ്ടോയെന്നത്​ നിരീക്ഷിക്കാനായിരുന്നു കമീഷൻ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.