Times Kerala

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

 
വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാരില്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മധുര വിരുതനഗര്‍ സ്വദേശികളായ ഇന്ദുമതി (68), ഭാനുമതി (58), ബാലസത്യ (36), കവിത (45), അശോകകുമാര്‍ (50)എന്നിവര്‍ക്കാണ് പരിക്കേറ്റത്.സത്രം ഒന്നാംപോയിന്റിലായിരുന്നു അപകടമുണ്ടായത്. കുമളിയില്‍നിന്നും വാടകയ്ക്കെടുത്ത ജീപ്പില്‍ സത്രത്തിലേയ്ക്കു പുറപ്പെട്ട 13 അംഗസംഘം ഒന്നാംപോയിന്റില്‍ വാഹനം നിര്‍ത്തിയശേഷം സ്ഥലങ്ങള്‍ കാണുകയായിരുന്നു.തുടര്‍ന്ന് െെഡ്രവര്‍ കയറുന്നതിനുമുന്പായി സഞ്ചാരികള്‍ ജീപ്പില്‍ കയറിയതോടെ ജീപ്പ് ഉരുണ്ടുപോകാതിരക്കാന്‍ താങ്ങുവെച്ചിരുന്ന കല്ലിനു മുകളിലുടെ ഉരുണ്ട് അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റവരെ സാമൂഹ്യ അരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിശേഷം വിരുതനഗറിലേക്ക് കൊണ്ടുപോയി.

Related Topics

Share this story