Times Kerala

പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അദ്ധ്യാപകൻ അറസ്റ്റിൽ

 
പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അദ്ധ്യാപകൻ അറസ്റ്റിൽ

ബാലുശ്ശേരി: പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തിരുവനന്തപുരം ആറ്റിങ്ങൽ സൂദാ മൻസിലിൽ സിയാദിനെയാണ് (45) വിദ്യാർത്ഥിനിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിൽ ഊട്ടിയിലേക്ക് പഠനയാത്ര പോയപ്പോഴാണ് സംഭവം. തിരിച്ചെത്തിയ ശേഷം പ്രിൻസിപ്പലിനോട് വിദ്യാർഥി പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. അതിനാൽ പ്രിൻസിപ്പലിനും പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയിൽ മറ്റൊരു അധ്യാപകനെതിരെയും പൊലീസ് കേസെടുത്തു. പരാതിയിൽ നടപടിയില്ലാത്തത് അന്വേഷിക്കാൻ വിദ്യാർഥിനിയുടെ ബന്ധു സ്കൂളിലെത്തിയപ്പോൾ പ്രതികളായ അധ്യാപകരുമായി വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.വിദ്യാർഥിനിയുടെ ബന്ധു മർദിച്ചെന്നാരോപിച്ച് ഇപ്പോൾ ഒളിവിലുള്ള അധ്യാപകൻ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൽ വിദ്യാർഥിനിയുടെ ബന്ധുവിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെ കഴിഞ്ഞ ദിവസം വിദ്യാർഥിനി പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു. എസ്എച്ച്ഒ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവർ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related Topics

Share this story