Times Kerala

എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് എന്റെ പേരില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും..;കനി കുസൃതി

 
എന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ് എന്റെ പേരില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും..;കനി കുസൃതി

തന്റെ പേരിൽ ഉയരുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പുരസ്കാര ജേതാവ് നടി കനി കുസൃതി. താൻ സംവരണത്തെ എതിർക്കുന്നുവെന്നും മറിച്ച് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നുവെന്ന തരത്തിലുള്ള തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയിയപ്പോഴാണ് ഇക്കാര്യത്തെ കുറിച്ച് അറിയുന്നത് എന്ന് കനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കനി കുസൃതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റേറ്റ്മെന്റ് എന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകൾക്ക് വിരുദ്ധമായി എന്റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.

Related Topics

Share this story