Times Kerala

വട്ടപ്പാറയില്‍ യുവാവ് കുത്തേറ്റു മരിച്ചത് ആത്മഹത്യയല്ല; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

 
വട്ടപ്പാറയില്‍ യുവാവ് കുത്തേറ്റു മരിച്ചത് ആത്മഹത്യയല്ല; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കുത്തേറ്റു മരിച്ചത് ആത്മഹത്യയല്ല. സംഭവത്തില്‍ ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. തൊഴുവന്‍കോട് സ്വദേശി മനോജാണ് പിടിയിലായത്.കുടുംബ വഴക്കിനിടെ വിനോദ് സ്വയം കഴുത്തില്‍ കുത്തിയെന്നാണ് ഭാര്യ രാഖി പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. പക്ഷെ,ളും വിനോദിന്റെ ആറ് വയസ്സുള്ള മകന്റെ മൊഴി കേസില്‍ പ്രധാനമായി. അമ്മയുടെ സുഹൃത്തായ മനോജാണ് വിനോദിനെ കത്തികൊണ്ട് കുത്തിയതെന്നായിരുന്നു കുട്ടിയുടെ മൊഴി.കൊല നടന്ന ദിവസം വിനോദ് വീട്ടിലെത്തുമ്ബോള്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ പിടിവലിക്കിടയിലാണ് കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story