Times Kerala

ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങി; 24കാരൻ അറസ്റ്റിൽ

 
ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങി; 24കാരൻ അറസ്റ്റിൽ

ഭോപ്പാല്‍: ഭാര്യയ്ക്കൊപ്പമുള്ള കിടപ്പറരംഗങ്ങള്‍ ലൈവായി കാണിച്ച് ലക്ഷങ്ങള്‍ വാങ്ങിയ ഭര്‍ത്താവ് പിടിയില്‍. ഭോപ്പാലിലാണ് സംഭവം. രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്ത സംഭവത്തിലാണ് മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 കാരൻ അറസ്റ്റിലായത്. യുവാവിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടർ‌ന്നാണ് അറസ്റ്റ്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 12 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.വിവിധ ആപ്പുകളിലൂടെ യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത് ഇയാൾ പലപ്പോഴായി പണം നേടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതൽ 1000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വിഡിയോയ്ക്ക് നൂറുരൂപയും ഈടാക്കിയിരുന്നു. ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്.ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവ് സാങ്കേതികവിദ്യയില്‍ അതീവ വിദഗ്ധനാണെന്ന് പോലീസ് പറഞ്ഞു. പല ഡേറ്റിംഗ് ആപ്പുകളിലും ഇയാള്‍ അംഗമാണ്. ഇതിലൂടെ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളും ഇയാള്‍ക്ക് അറിയാം.

Related Topics

Share this story