Times Kerala

രാജസ്ഥാന് 196 റൺസ് വിജയലക്ഷ്യം

 
രാജസ്ഥാന് 196 റൺസ് വിജയലക്ഷ്യം

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 195 റൺസ് നേടിയത്. 21 പന്തുകളിൽ 2 ഫോറും ഏഴ് സിക്സറും സഹിതം 60 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (40), ഇഷാൻ കിഷൻ (37), സൗരഭ് തിവാരി (34) എന്നിവരും മുംബൈക്കായി തിളങ്ങി. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചറും ശ്രേയാസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഓവറിൽ തന്നെ മുംബൈക്ക് അപാര ഫോമിലുള്ള ക്വിൻ്റൺ ഡികോക്കിനെ (6) നഷ്ടമായി. ഡികോക്ക് ജോഫ്ര ആർച്ചറുടെ പ്ലേയ്ഡ് ഓൺ ആവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവും ഇഷൻ കിഷനും ചേർന്ന് മുംബൈക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തു. ആക്രമണ മൂഡിൽ ബാറ്റ് ചെയ്ത സൂര്യകുമാർ ആയിരുന്നു ഏറെ അപകടകാരി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു. 11ആം ഓവറിൽ കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് തകർക്കുന്നത്.

Related Topics

Share this story