Times Kerala

ഇനി കൂ കൂ തീവണ്ടിയിൽ ബാഗ് ഓണ്‍ വീല്‍സ് സർവീസും 

 
ഇനി കൂ കൂ തീവണ്ടിയിൽ ബാഗ് ഓണ്‍ വീല്‍സ് സർവീസും 

 

യാത്രക്കാരെ സഹായിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ.യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ കൊണ്ടു പോകാന്‍ സഹായിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഐ ആര്‍ സി ടി സി. ബാഗ് ഓണ്‍ വീല്‍സ് എന്നാണ് പുതിയ സേവനത്തിന്റെ പേര്.സേവനം ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കേണ്ട ആവശ്യം വരില്ല.

സാധനങ്ങള്‍ വീട്ടില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്കും സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്കും കൊണ്ടു പോകാനുള്ള സൗകര്യം ലഭിക്കും. ബി ഒ ഡബ്ല്യൂ ആപ്ലിക്കേഷനില്‍ നിന്നും യാത്രക്കാര്‍ക്ക് ലഗേജ് ബുക്കിംഗ് നടത്താം.

Related Topics

Share this story