Nature

കപിലിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പ്രാര്‍ഥനങ്ങള്‍ക്ക് ആരാധകരോട് നന്ദി പറഞ്ഞ് താരം

ഡൽഹി : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവിന്‍്റെ ആരോഗ്യനിലയില്‍ പുരോഗതി . ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം തന്‍്റെ ട്വിറ്ററിലൂടെ അറിയിച്ചു . കപിലിന്‍്റെ സഹതാരമായിരുന്ന ചേതന്‍ ശര്‍മ്മ കപിലിന്‍്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി 1 മണിയോടെയാണ് കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ഫോര്‍ടിസ് എസ്കോര്‍ട്സ് ആശുപത്രിയിലാണ് കപില്‍ ഉള്ളത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ അധികൃതര്‍ പറഞ്ഞിരുന്നു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.