Nature

യുഎഇയില്‍ 1,491 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

അബൂദബി : യുഎഇയില്‍ ശനിയാഴ്ച 1,491 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 1,23,764 ആയി . അതേസമയം 1,826 പേര്‍ കൂടി രോഗമുക്തി നേടി . രാജ്യത്ത് ആകെ 1,16,894 പേരാണ് രോഗമുക്തി നേടിയത്.

കോവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത് . നിലവില്‍ 6,395 പേരാണ് ചികിത്സയിൽ കഴിയുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.