Nature

ഓണ്‍ലൈന്‍ ക്ലാസില്‍ പറഞ്ഞത് തെറ്റായ ഉത്തരം ; കൂര്‍ത്ത പെന്‍സില്‍കൊണ്ട് 12കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ അമ്മയുടെ ക്രൂരത

മുംബൈ : ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിക്കാത്തതിന് കൂര്‍ത്ത പെന്‍സില്‍ ഉപയോഗിച്ചാണ് 35 കാരിയായ അമ്മ 12 വയസുകാരിയെ കുത്തിപരിക്കേൽപ്പിച്ചു . ഓണ്‍ലൈന്‍ ക്ലാസിനിടെ ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മകള്‍ ഉത്തരം പറയാത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ആറാം ക്ലാസുകാരി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു മാതാവിന്റെ ഈ ക്രൂര ശിക്ഷ . കുട്ടിയുടെ പിന്‍ഭാഗത്ത് മാതാവ് ഒന്നിലേറെ തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതായി പൊലീസ് പറയുന്നു.

ഇതേത്തുടര്‍ന്ന് പരിക്കേറ്റ കുട്ടിയുടെ അനുജത്തി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു . ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി മാതാവുമായി സംസാരിച്ചെങ്കിലും അവര്‍ അനുനയത്തിന് തയാറായില്ലെന്നാണ് വിവരം . ഇതേത്തുടര്‍ന്ന് കുട്ടിയെ ഉപദ്വിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. അതേസമയം യുവതിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.