Nature

ഇടുക്കിയിൽ 16-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കട്ടപ്പന : ഇടുക്കിയിലെ നരിയംപാറയിൽ 16-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു . നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജിനെ(24)യാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത് . പീഡനത്തിനിരയായ ദളിത് പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.

മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചതായി ബുധനാഴ്ച വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു . സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽപോയി .

ഇതിനിടെയാണ് വെള്ളിയാഴ്ച പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.