Times Kerala

മകള്‍ മരിച്ചു; പാക് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങി

 
മകള്‍ മരിച്ചു; പാക് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങി

കറാച്ചി: മകളുടെ മരണത്തെ തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങി. ആസിഫ് അലിയുടെ മകള്‍ നൂര്‍ ഫാത്തിമ(2) കുറച്ചു കാലമായി ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് മരണം സ്ഥിരീകരിച്ച്‌ ട്വീറ്റ് ചെയ്തു. ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഇസ്ലാമാബാദ് യുണൈറ്റഡ് ട്വീറ്റില്‍ പറയുന്നു.

നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോകുന്നത് സംബന്ധിച്ച്‌ പാക് താരം ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അതോറിറ്റികളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെ ആണ് ആസിഫ് അലിയുടെ മകള്‍ക്ക് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്.ലോകകപ്പിനുള്ള പാകിസ്താന്റെ പ്രാഥമിക ടീമില്‍ ആസിഫ് അലി ഇടം നേടിയിട്ടുണ്ടെങ്കിലും പതിനഞ്ചംഗ ടീമില്‍ സ്ഥാനമുണ്ടാകുമോ എന്നറിയില്ല. മെയ് 23 വരെ ടീമിനെ പ്രഖ്യാപിക്കാന്‍ സമയമുണ്ട്.

Related Topics

Share this story