Nature

പഞ്ചാബിലെ ബലാത്സംഗ കൊലപാതകം: കോണ്‍ഗ്രസിനെതിരേ വിമർശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: പഞ്ചാബിൽ ആറ് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഹത്രാസിൽ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിയെ കോൺഗ്രസ് പ്രതിരോധത്തിലാക്കിയതിന് തിരിച്ചടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

പഞ്ചാബിലെ ടാണ്ട ഗ്രാമത്തിൽ ആറ് വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ ടൂറുകൾ നടത്തുന്നതിന് പകരം രാഹുൽ ഗാന്ധി ടാണ്ടയും രാജസ്ഥാനുമെല്ലാം സന്ദർശിക്കണമെന്നും പഞ്ചാബിലെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ ടാണ്ടയിലെ കുടുംബത്തെ സന്ദർശിച്ചിട്ടില്ല. അവരുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ല. എന്നാൽ ഹത്രാസിലും മറ്റു സ്ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം അവർ ഫോട്ടോയെടുക്കുമെന്നും  മന്ത്രി കുറ്റപ്പെടുത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.