Nature

കോ​വി​ഡ് സാമ്പത്തിക പ്ര​തി​സ​ന്ധി: ഇം​ഗ്ല​ണ്ട് പു​രു​ഷ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വേ​ത​നം 15 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ചു

ല​ണ്ട​ൻ: കോ​വി​ഡ് പ​ശ്ചാ​ത്ത​ലത്തി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ സെ​ൻ​ട്ര​ൽ ക​രാ​റു​ള്ള പു​രു​ഷ ക്രി​ക്ക​റ്റ​ർ​മാ​രു​ടെ വേ​ത​നം ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വെ​ട്ടി​ക്കു​റ​ച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് വ​രു​മാ​ന​ത്തി​ൽ വ​ന്ന ഇ​ടി​വ് മൂലം 15 ശ​ത​മാ​നം ശ​മ്പ​ളമാണ് വെ​ട്ടി​ക്കു​റ​ച്ച​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങി​യ ക​രാ​ർ പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ര​ങ്ങ​ളു​ടെ വേ​ത​നം വെ​ട്ടി​ക്കു​റ​ച്ച​ത്. മാ​ച്ച് ഫീ​യി​ലും ബോ​ണ​സി​ലും 15% കു​റ​വ് വ​രു​ത്താ​ൻ പു​രു​ഷ താ​ര​ങ്ങ​ൾ സ​മ്മ​തി​ച്ചു. ഈ ​സീ​സ​ണി​ൽ കോ​വി​ഡ് മൂ​ലം മാ​റ്റി​വെ​ച്ച മുഴു​വ​ൻ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​ക​ളി​ച്ചെ​ങ്കി​ലും വ​രു​മാ​ന​ത്തി​ൽ വ​ന്ന വ​മ്പ​ൻ ഇ​ടി​വാ​ണ് വ​ന്ന​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.