Nature

കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പ്: ജെഡിഎസ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി സമാജ് വാദി പാർട്ടി

ബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ജെഡിഎസ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി സമാജ് വാദി പാർട്ടി. ജെഡിഎസ് അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമിക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് സമാജ് വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ റോബിൻ മാത്യൂസ് കൈമാറി.

സിറ, ആർആർ നഗർ നിയോജക മണ്ഡലങ്ങളിലെ ജെഡിഎസ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്ന് സമാജ് വാദി പാർട്ടി കർണാടക ഘടകം അറിയിച്ചു. നവംബർ മൂന്നിനാണ് കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.