Times Kerala

ജോഗിങ്ങിന് ഇടയിൽ ഹൃദയാഘാതം; സഹായത്തിന് എത്തിയ കള്ളൻ ഫോൺ അടിച്ചുമാറ്റി, 64കാരിക്ക് ദാരുണാന്ത്യം

 
ജോഗിങ്ങിന് ഇടയിൽ ഹൃദയാഘാതം; സഹായത്തിന് എത്തിയ  കള്ളൻ ഫോൺ അടിച്ചുമാറ്റി, 64കാരിക്ക് ദാരുണാന്ത്യം

മിസ്സൂറി: പതിവുപോലെ ജോഗിങ്ങിന് ഇറങ്ങിയത് ആയിരുന്നു 64കാരിയായ സ്ത്രീ ജോഗിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മിസൂറിലിയിലെ സെന്റ് ലൂയിസിൽ വച്ചായിരുന്നു സംഭവം.വീഴ്ച്ചയിൽ ബോധത്തിന് ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സഹായത്തിനായി അടിയന്തര സേവനങ്ങളെ വിളിക്കാമെന്ന് കരുതി അവർ ഫോൺ എടുത്തു. ഇവർ ഇത്തരത്തിൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഒരു ചുവന്ന നിറത്തിലുള്ള കാരവൻ സ്ത്രീയുടെ അരികിലേക്ക് ചേർത്ത് നിർത്തുന്നത്.തുടർന്ന് കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങുകയും വൃദ്ധയുടെ കൈയിൽ നിന്ന് യാതൊരു കുറ്റബോധവുമില്ലാതെ കള്ളൻ ഫോൺ അടിച്ചുമാറ്റി കൊണ്ടു പോകുകയായിരുന്നു. കുഴഞ്ഞുവീണ വൃദ്ധയ്ക്ക് ഒരു കൈ സഹായം നൽകാൻ പോലും ഇയാൾ തയ്യാറായില്ല.സമീപപ്രദേശങ്ങളിൽ നിന്നുള്ള സി.സി.ടി.വി ഫൂട്ടേജുകളിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാണെന്ന് സെന്റ് ലൂയിസ് പോലീസ് പറഞ്ഞു. കുറച്ചു സമയങ്ങൾക്കു ശേഷം മറ്റു ചിലർ വൃദ്ധയെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇവരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

Related Topics

Share this story