Times Kerala

വ്യാജപതിപ്പ്..;തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു

 
വ്യാജപതിപ്പ്..;തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു

സിനിമ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. ആമസോൺ ഇന്റർനാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് സ്ഥിരമാക്കി നീക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് വിവരം.

Related Topics

Share this story