Nature

മെ​ഹ്ബൂ​ബ മു​ഫ്തി​ക്കെ​തി​രെ രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം ചു​മ​ത്തി ത​ട​വി​ലാ​ക്ക​ണ​മെ​ന്ന് കാശ്മീർ ബി​ജെ​പി നേതൃത്വം

ശ്രീ​ന​ഗ​ർ: ജ​മ്മു​കാശ്മീർ മു​ന്‍​മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ്ബൂ​ബ മു​ഫ്തി​ക്കെ​തി​രെ രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് കാശ്മീർ ബി​ജെ​പി ഘ​ട​കം. കാശ്മീരിന്റെ ദേ​ശീ​യ പ​താ​ക പു​ന​സ്ഥാ​പി​ച്ചാ​ല്‍ പി​ന്നെ ത്രി​വ​ര്‍​ണ​പ​താ​ക ഒ​രി​ക്ക​ലും ഉ​യ​ര്‍​ത്തി​ല്ലെ​ന്ന മെ​ഹ്ബൂ​ബ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് ബി​ജെ​പി പ്രതിഷേധവുമായി രം​ഗ​ത്തെ​ത്തി​യ​ത്.

ജ​മ്മു​കാശ്മീരിൽ ഒ​രു ശ​ക്തി​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ പ​താ​ക ഉ​യ​ര്‍​ത്താ​നോ ആ​ര്‍​ട്ടി​ക്കി​ള്‍ 370 പു​ന​സ്ഥാ​പി​ക്കാ​നോ സാ​ധി​ക്കി​ല്ലെ​ന്ന് ബി​ജെ​പി നേതൃത്വം പ​റ​ഞ്ഞു. മെ​ഹ്ബൂ​ബ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ അ​വ​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​വ​രെ ത​ട​വി​ലാ​ക്ക​ണ​മെ​ന്ന് ജ​മ്മു​കാശ്മീർ ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ​ര്‍ റൈ​ന, ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാശ്മീരിലെ നേ​താ​ക്ക​ള്‍​ക്ക് ഇ​ന്ത്യ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​ക​ണ​മെ​ന്നും  ര​വീ​ന്ദ​ര്‍ റൈ​ന പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.