Nature

ഭാഗ്യ ലക്ഷ്മിയുടെയും സംഘത്തിന്റെയും അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ചു വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെ ഇവരെ അറസ്റ്റ് ചെയ്യരുത് എന്നാണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്.മൂവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ 30ന് കോടതി വിധി പറയും. ഹര്‍ജി പരിഗണിക്കവേ, യൂ ട്യൂബറെ ലോഡ്ജില്‍ കയറി മര്‍ദിക്കാന്‍ ധൈര്യം കാണിച്ചവര്‍ ജയില്‍വാസം ഉള്‍പ്പെടെയുള്ള അനന്തരഫലം നേരിടാന്‍ മടി കാട്ടുന്നതെന്തിനാണെന്ന് കോടതി വാക്കാല്‍ ചോദിച്ചു. അന്വേഷണത്തെയും തുടര്‍നടപടികളെയും നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്തിനാണ് അയാളെ മര്‍ദിച്ചതിനു നിങ്ങള്‍ തന്നെ തെളിവുണ്ടാക്കിയിട്ടുണ്ടല്ലോയെന്നും കോടതി വാക്കാല്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.