Nature

കഞ്ചാവും മാരകായുധങ്ങളുമായി നാലുപേ‌ര്‍ പിടിയിൽ 

വെള്ളറട : ഒന്നേകാല്‍ കിലോ കഞ്ചാവും മാരകായുധങ്ങളുമായി നാലുപേ‌ര്‍ പിടിയിലായി . കിളിയൂര്‍ കാഞ്ഞിരംകോണം വിശാഖ് ഭവനില്‍ വിശാഖ് (23)​,​ അനുജന്‍ വൈശാഖ് (21)​,​കുറ്റിച്ചലില്‍ നിന്നും ഒറ്റശേഖരമംഗലം കുരവറയില്‍ വാടകയ്ക്ക് താമസിക്കുന്ന സോനു (22)​,​ മണ്ണാംകോണം തെക്കേക്കര അജി മന്ദിരത്തില്‍ അഭിജിത്ത് (23)​​ എന്നിവരാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.

ഇന്നലെ പാട്ടംതലയ്ക്കലിന് സമീപം നമ്ബര്‍ പ്ളേറ്റില്ലാത്ത ഒരു സ്കൂട്ടറില്‍ നാലംഗസംഘം കറങ്ങിനടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു . ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ച്‌ നാലുപേരും ഓടിയെങ്കിലും പൊലീസ് പിന്തുട‌ര്‍ന്ന് പിടികൂടി . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും വടിവാളും​ വെട്ടുകത്തിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തത് . പിടിയിലായവര്‍ കഞ്ചാവ് വില്‌പന സംഘത്തിലെ അംഗങ്ങളാണ്. ഇവര്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാ ക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.