Nature

കൊട്ടിയത്ത് 3.5 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയില്‍

കൊല്ലം : കാറില്‍ കടത്തിയ മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ . പള്ളിമുക്ക് പീടികയില്‍ വീട്ടില്‍ നൗഫല്‍, തമിഴ്നാട് മധുര മൊട്ടമല ശ്രീനിവാസ് കോളനിയില്‍ സെല്‍വകുമാര്‍ എന്നിവരാണ് പിടിയിലായത് . കൊട്ടിയത്തിനടുത്ത് പട്ടരുമുക്കില്‍ കുണ്ടുകുളം കേന്ദ്രീകരിച്ച്‌ റഫീഖ് എന്നയാളുടെ നേതൃത്വത്തില്‍ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അസി. എക്സൈസ് കമ്മിഷണര്‍ ബി. സുരേഷിന്റെ മേല്‍നോട്ടത്തിലാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിനെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയത്. സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. കേസിലെ പ്രധാന പ്രതി പട്ടരുമുക്ക് റഫീഖ് ഓടി രക്ഷപ്പെട്ടു. മധുരയില്‍ നിന്ന് സെല്‍വകുമാറെത്തിച്ച കഞ്ചാവാണ് റഫീഖും നൗഫലും ചേ‌ര്‍ന്ന് ചെറിയ പൊതികളാക്കി വില്പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും പ്രതികളില്‍ നിന്ന് എക്സൈസ് കണ്ടെടുത്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.