Nature

പതിനാല് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ 

പത്തനംതിട്ട : പതിനാല് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റിൽ . പ്രക്കാനം സ്വദേശിയാണ് പിടിയിലായത് . ഇയാള്‍ ഒരുമാസമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു . വീട്ടില്‍ കുട്ടിയുടെ മാതാവ് ഇല്ലാത്ത സമയങ്ങളിലായിരുന്നു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത് . പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു . ഉപദ്രവം സഹിക്കവയ്യാതെയാണ് വിവരം പുറത്തുപറയുന്നത്. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ വീടിന് സമീപത്ത് നിന്നാണ് അറസ്റ്റുചെയ്തത്.

പിടിച്ചുപറി കേസുകളില്‍ പ്രതിയാണ് .സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല. ഇടയ്ക്കിടെ വാടക വീടുകള്‍ മാറിക്കൊണ്ടിരിക്കും. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.