Nature

സഹോദരീ ഭര്‍ത്താവിനെയും ബന്ധുക്കളെയും വെട്ടി പരിക്കേൽപിച്ചു; യുവാവും സുഹൃത്തും അറസ്റ്റില്‍

നെടുമങ്ങാട് : പൂവത്തൂര്‍ സ്വദേശി ജയചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൂവത്തൂര്‍ ടവര്‍ ജംഗ്ഷനു സമീപം കുഞ്ചുവീട്ടില്‍ കെ. ബിജു (40), ഇരിഞ്ചയം ഇടവിളാകത്തു വീട്ടില്‍ കെ. ദീപു (36) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു.

ജയചന്ദ്രന്റെ ഭാര്യാസഹോദരനാണ് ബിജു . ഇവര്‍ തമ്മിലുള്ള വസ്‌തു തര്‍ക്കം പരാതിപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായതെന്ന് പൊലീസ് പറഞ്ഞു. ജയചന്ദ്രന്റെ മകള്‍ വീടുവിട്ടുപോയതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി . 21ന് രാത്രി 2ഓടെ ബിജുവും കൂട്ടുകാരനായ ദീപുവും വീട്ടില്‍ ഉറങ്ങിക്കിടന്ന ജയചന്ദ്രനെ വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ് . ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയചന്ദ്രനെ ഇരുമ്ബ് ചങ്ങലകൊണ്ട് ഇവര്‍ അടിച്ചുവീഴ്‌ത്തുകയായിരുന്നു . സംഭവദിവസം രാത്രി 9.30ന് ജയചന്ദ്രന്റെ ഭാര്യയുടെ ബന്ധു പേരൂര്‍ക്കട സ്വദേശി ദീപക്കിനെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.