Times Kerala

പരുമല പള്ളി പദയാത്ര ഈ വർഷം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം

 
പരുമല പള്ളി പദയാത്ര ഈ വർഷം പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം

പരുമല തിരുമേനിയുടെ 118-ാമത് ഓര്‍മ പെരുനാളിനോട് അനുബന്ധിച്ച പദയാത്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനമായി.

തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെയും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെയും സാന്നിധ്യത്തില്‍ തിരുവല്ല സബ് കലക്റ്റർ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ പരുമല പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Related Topics

Share this story