Times Kerala

മില്‍മ പാല്‍ ഇനിമുതല്‍ പുതിയ ഭാവത്തില്‍

 
മില്‍മ പാല്‍ ഇനിമുതല്‍ പുതിയ ഭാവത്തില്‍

ഇടുക്കി : മില്‍മ പാല്‍ ഇനിമുതല്‍ പുതിയ ഭാവത്തില്‍ . ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാവുന്ന രീതിയില്‍ കൂടുതല്‍ പോഷക സമൃദ്ധിയോടെയാണ് മില്‍മ പാല്‍ പുതിയ പാക്കറ്റില്‍ വിപണിയിലെത്തിക്കുന്നത്.ഇന്ത്യയിലെ 62% കുട്ടികളിലും 16% ഗര്‍ഭിണികളായ അമ്മമാരിലും വൈറ്റമിന്‍ എയുടെയും, ജനസംഖ്യയില്‍ 70 ശതമാനം ആളുകള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവും ഉള്ളതായി പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ജനങ്ങളിലുള്ള ഈ പോഷക ആഹാര കുറവ് നിരത്തുന്നതിന്റെ ഭാഗമായാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെയുടെ കീഴില്‍ മില്‍മ പാല്‍ പാല്‍ സൊസൈറ്റി വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ കൂടുതലായി ചേര്‍ത്ത് ഫോര്‍ട്ടിഫൈ ചെയ്തു എടുത്ത് പുതിയ പാക്കറ്റില്‍ വിപണിയിലെത്തിക്കുന്നത് .ഇന്നലെ മുതല്‍ മുതല്‍ പുതിയ കവറില്‍ മില്‍മ പാല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. ആദ്യം മില്‍മ ടോണ്‍സ് പാലും തുടര്‍ന്ന് മറ്റു മില്‍മ പാല്‍ വേരിയന്റുകളും ഫോര്‍ട്ടിഫൈ ചെയ്തു വിപണിയിലെത്തിക്കും. പുതിയ രൂപത്തില്‍ പാക്കറ്റുകള്‍ക്ക് പുതുമ നല്‍കി ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയുവാന്‍ സാധിക്കുന്ന രീതിയിലാണ് വിപണിയിലെത്തിക്കുന്നത്. സാധാരണ കൊഴുപ്പുള്ള ഉള്ള പാല്‍ നീലകവറിലും മറ്റുള്ളവ ഓറഞ്ച് നിറത്തിലുമാണ് ഫോര്‍ട്ടിഫൈ ചെയ്ത് വിപണിയിലെത്തിക്കുന്നത് .

Related Topics

Share this story