Times Kerala

എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും

 
എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ പാകിസ്ഥാൻ തുടരും

 

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാൻ തുടരും. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ് കാലാവധി. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടത്. വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നൽകിയിരിക്കുന്നത്.

 

2018 ജൂണിലാണ് പാകിസ്ഥാനെ എഫ്.എ.ടി.എഫ്. ഗ്രേലിസ്റ്റിൽ ഉൾപെടുത്തുന്നത്. ഗ്രേ ലിസ്റ്റിലെ 27 സ്ഥകളിൽ 21 എണ്ണം മാത്രമാണ് പാകിസ്ഥാന് പൂർത്തീകരിക്കാനായത്. 27 വ്യവസ്ഥകളിൽ ത്തിൽ 21 എണ്ണം പാകിസ്ഥാൻ പൂർത്തിയാക്കി കഴിഞ്ഞു. അതിനർഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. എന്നാൽ, ആറു കുറവുകൾ കൂടി നികത്താനുള്ള സമയം അവർക്ക നൽകുകയാണെന്നും . അതുപരിഹരിക്കാൻ അവർ തയാറല്ലെങ്കിൽ അവർ കരിമ്പട്ടികയിലേക്ക് തളളപ്പെടുമെന്നും എഫ്.എ.ടി.എഫ് അറിയിച്ചു.

Related Topics

Share this story