Nature

തിരുവനന്തപുരത്ത് 500 കിലോ കഞ്ചാവ് കടത്തിയ കേസ്; മുഖ്യ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. പഞ്ചാബ് സ്വദേശി മൻദീപ് ആണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ഇതോടെ കേസിൽ നേരിട്ട് ബന്ധമുള്ള മുഴുവൻ പേരും അറസ്റ്റിലായതായി പോലീസ് പറഞ്ഞു.

സ്വന്തമായി കണ്ടെയ്‌നർ ലോറികളുള്ള മൻദീപ് മറ്റ് സംസ്ഥാനങ്ങളിലേക്കും കഞ്ചാവ് കടത്താറുണ്ട്. പന്ത്രണ്ട് കണ്ടെയ്‌നർ ലോറികളാണ് ഇയാളുടെ ഉടമസ്ഥതയിൽ ഉള്ളത്. സംഭവത്തിൽ വടകര സ്വദേശി ജിതിൻ രാജും പിടിയിലായിട്ടുണ്ട്. കഞ്ചാവ് പിടികൂടിയ കേസിൽ ഇതുവരെ ഏഴ് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിൽ നിന്നും 1050 കിലോ കഞ്ചാവ് പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.